ksu-suspension

TOPICS COVERED

തൃശൂര്‍ ഡി സോണ്‍ കലോല്‍സവത്തിലെ സംഘര്‍ഷത്തില്‍ കെ.എസ്.യു നേതാക്കളെ സസ്പെന്‍ഡ് ചെയ്ത് കോളജ് മാനേജ്മെന്‍റ്. തൃശൂര്‍ കേരളവര്‍മ കോളജിലെ വിദ്യാര്‍ഥികളും കെ.എസ്.യു നേതാക്കളുമായ ഗോകുല്‍ ഗുരുവായൂര്‍, അക്ഷയ് എന്നിവരെയാണ് ക്യാംപസില്‍ നിന്ന് പുറത്താക്കിയത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള കോളജാണിത്.

കലോത്സവം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകരുടെയും കോളജ് യൂണിയന്‍റേയും പരാതിയിലാണ് നടപടി. രണ്ടാഴ്ചത്തേയ്ക്കാണ് സസ്പെന്‍ഷന്‍.  വധശ്രമ കേസിൽ അറസ്റ്റിലായ ഗോകുൽ ഗുരുവായൂർ ജില്ലാ ജയിലിൽ റിമാൻഡിലാണ്. ക്യാംപസുകളിൽ ആക്രമണം നടത്തിയ എസ്.എഫ്.ഐക്കെതിരെ കേസെടുക്കാത്തതിനാല്‍ പ്രതിഷേധിച്ച് തൃശൂര്‍ ഡി.ഐ.ജി ഓഫിസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. 

കെ.എസ്.യു. നേതാക്കള്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് റിമാന്‍ഡ് ചെയ്തത്. ആംബുലന്‍സ് ആക്രമിച്ച എസ്.എഫ്.ഐക്കാര്‍ക്കെതിരെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.