ഇപിയുടെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മേധാവി എ.വി. ശ്രീകുമാര്‍ മാത്രമാണ് പ്രതിയെന്ന് പൊലീസ്. കൂടുതല്‍ പേരെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ ശ്രീജിത്തിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഉപതിരഞ്ഞെടുപ്പ് ദിവസം ആത്മകഥയുടെ ചിലഭാഗങ്ങള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇപിയുടെ പരാതി.
ഇ.പിയുടെ അറിവോടുകൂടി അല്ലാതെ ആത്മകഥയിൽ കൂട്ടിച്ചേർക്കലുകൾ നടത്തുകയും മാധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തെന്ന കേസിൽ ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് എഫ്ഐആർ എടുക്കുകയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്നെ ഏൽപ്പിച്ച ജോലി മാത്രമാണ് ചെയ്തതെന്നും ബലിയാടാക്കുകയായിരുന്നുവെന്നും ശ്രീകുമാർ നിലപാടുമെടുത്തിരുന്നു.