ഓര്‍ത്തഡോക്സ്– യാക്കോബായ തര്‍ക്കമുള്ള ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പള്ളികള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കേണ്ടതാരെന്ന് ഹൈക്കോടതി നിര്‍ണയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കോടതിയലക്ഷ്യ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് വിട്ടു. സംസ്ഥാന സര്‍ക്കാരും യാക്കോബായ സഭയും നല്‍കിയ അപ്പീലിലാണ് നടപടി
അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട പുളിന്താനം, ഓടക്കാലി, മഴുവന്നൂര്‍ തൃശൂര്‍ ഭദ്രാസനത്തില്‍പ്പെട്ട മംഗലം ഡാം, എറിക്കിന്‍ചിറ, ചെറുകുന്നം എന്നീ പള്ളികള്‍ സംബന്ധിച്ചായിരുന്നു ഉത്തരവ്. പള്ളികള്‍ ഏറ്റെടുത്ത്, താക്കോല്‍ സൂക്ഷിക്കണമെന്ന് എറണാകുളം, പാലക്കാട് ജില്ലാ കലക്ടര്‍മാര്‍ക്കായിരുന്നു ജസ്റ്റിസ് വി.ജി. അരുണ്‍ ഇടക്കാല ഉത്തരവില്‍ നിര്‍ദേശം നല്‍കിയത്. ഈ ഉത്തരവാണ് സുപ്രീംകോടതി ഇപ്പോള്‍ റദ്ദാക്കിയത്.