newsmaker

2024ലെ വാര്‍ത്താതാരമാര് ? മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ ആരെന്ന് ഇന്നറിയാം. പ്രഖ്യാപനം രാത്രി 8.30 മുതല്‍ മനോരമ ന്യൂസില്‍.പത്തുപേരടങ്ങിയ പ്രാഥമികപട്ടികയില്‍നിന്ന് കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നാലുപേരാണ് 

ന്യൂസ് മേക്കര്‍ അന്തിപട്ടികയിലിടം നേടിയത്. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ആരോപണമുന്നയിച്ചും ഇടതുതാവളംവിട്ട് പുതിയ പാര്‍ട്ടിരൂപീകരിച്ചും വാര്‍ത്തകളിലെത്തിയ പി.വി.അന്‍വര്‍.

വടകരയിലെയും പാലക്കാട്ടെയും രാഷ്ട്രീയനേട്ടങ്ങളിലൂടെ വാര്‍ത്താകേന്ദ്രമായ ഷാഫി പറമ്പില്‍ എം.പി.കായികലോകത്തുനിന്ന് പി. ആര്‍. ശ്രീജേഷ്.തൃശൂരിലെ അട്ടിമറി വിജയവും കേന്ദ്രമന്ത്രിസഭയിലെ സ്ഥാനലബ്ധിയും പൂരം വിവാദവുമൊക്കെയായി വാര്‍ത്തകളിലും താരമായ സുരേഷ് ഗോപി.നാലുപേരില്‍നിന്ന് ഏറ്റവുമധികം പ്രേക്ഷക പിന്തുണനേടുന്ന വ്യക്തി ന്യൂസ്മേക്കര്‍ പുരസ്കാരം സ്വന്തമാക്കും. കെ.എല്‍.എം. ആക്സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെയാണ് ന്യൂസ് മേക്കര്‍ 2024 സംഘടിപ്പിക്കുന്നത്.

Who is the newsmaker? Find out today; the announcement is tonight: