എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ തലയോലപ്പറമ്പ് വരിക്കാംകുന്ന് പള്ളിയില്‍ സംഘര്‍ഷം. രാവിലെ പള്ളിയിലെ നിയുക്ത വികാരി ജോണ്‍ തോട്ടുപുറം ഏകീകൃത കുര്‍ബാന അര്‍പ്പിച്ചതോടെയാണ് സംഘര്‍ഷങളുടെ തുടക്കം. ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നത് അള്‍ത്താരയില്‍ കയറി ഒരു വിഭാഗം തടഞ്ഞു വൈദികനെ തള്ളി മാറ്റുകയും ചെയ്തു.
ഇതിന് പിന്നാലെ വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മുന്‍ വികാരി ജെറിന്‍ പാലത്തിങ്കലിന്‍റെ നേതൃത്വത്തില്‍ ആക്രമിച്ചുവെന്ന് വികാരി ജോണ്‍ തോട്ടുപുറം പരാതി നല്‍കി. ഇരുകൂട്ടരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തലയോലപ്പറമ്പ് പൊലീസ് നാല് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. നാല് പേര്‍ പൊലീസിന്‍റെ കസ്റ്റഡിയിലുണ്ട്.