മുനമ്പം ഭൂമി പ്രശ്നത്തിന് പരിഹാരം നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ പ്രവര്‍ത്തനം തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു. ഇതോടെ ഈ മാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സാധ്യത മങ്ങി. കമ്മിഷന്‍റെ പ്രവര്‍ത്തനം ചോദ്യം ചെയ്ത് ഹൈക്കോടതിയിലുള്ള ഹര്‍ജി തീര്‍പ്പായശേഷം മാത്രമേ തുടര്‍ നടപടി സ്വീകരിക്കുകയുള്ളൂ. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷന്‍ സിറ്റിങ് പൂര്‍ത്തിയാക്കുകയും ഭൂരിഭാഗം കക്ഷികളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുകയും ചെയ്തിരുന്നു. കമ്മിഷന്‍റെ പ്രവര്‍ത്തനം നിയമപ്രകാരമാണെന്നും സര്‍ക്കാരിന്‍റെ വശം സര്‍ക്കാര്‍ പറയുമെന്നും ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.