തിരുവനന്തപുരം മെട്രോ ബജറ്റില്‍ പ്രഖ്യാപിച്ചതോടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍. കൊച്ചി മെട്രോ റയില്‍ കോര്‍പറേഷന്‍ സമര്‍പ്പിച്ചിരിക്കുന്ന കരട് പദ്ധതി രേഖയിലുള്ള അലൈന്‍മെന്‍റ് ഏതെന്നതില്‍ സര്‍ക്കാര്‍ ഈ മാസം തന്നെ തീരുമാനമെടുത്തേക്കും. തലസ്ഥാന നഗരത്തിലേക്ക് വരുന്ന മെട്രോ പദ്ധതിയെ പ്രായഭേദമെന്യേ എല്ലാവരും പിന്‍തുണയ്ക്കുമ്പോഴും പദ്ധതി ഇഴഞ്ഞ് നീങ്ങരുതെന്ന അഭ്യര്‍ഥനയുമുണ്ട്.
അതിവേഗം ചലിക്കുന്ന നഗരമായി തിരുവനന്തപുരം മാറുകയാണ്. ട്രാഫിക് സിംഗ്നല്‍ ചുവപ്പില്‍ നിന്നും പച്ചയിലേക്ക് മാറാന്‍ കാത്തുനില്‍ക്കാകെ, ബസ് സ്റ്റോഡന്‍ഡുകളിലേക്ക് തിരക്കിട്ട് ഓടാതെ ഒരു മെട്രോ റയില്‍ എന്ന്
എന്ന ചോദ്യം ഏറെക്കാലമായി തിരുവനന്തപുരത്തുണ്ട്. അത്രയേറെ മനുഷ്യരാണ് ഈ നഗരത്തിലേക്ക് വരുന്നതും പോകുന്നതും. പൊതുഗതാഗത സംവിധാനത്തിനും സ്വകാര്യ വാഹനങ്ങളും മാത്രം പോര വേഗം കൂടുന്ന മനുഷ്യജീവിതത്തിന് എന്ന തിരിച്ചറിവാണ് വൈകിയാണെങ്കിലും തലസ്ഥാന നഗരത്തിലേക്ക് മെട്രോ എത്തിക്കന്നത്
മൂന്ന് ആലൈന്‍മെന്‍റുകളുള്ള കരട് പദ്ധതി രേഖയാണ് കൊച്ചി മെട്രോ റയില്‍ കോര്‍പറേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.
37 സ്റ്റേഷനുകളോട് 42 കിലോമീറ്ററാണ ്പദ്ധതി ലക്ഷ്യമിടുന്നത് .അടുത്ത വര്‍ഷം തുടങ്ങി പദ്ധതി സമയത്തിന് പൂര്‍ത്താകുമെന്ന പ്രതീക്ഷയുണ്ടോ ചോദിച്ചാല്‍ മറുപടി ഇങ്ങനെ.ബജറ്റില്‍ പ്രഖ്യാപിച്ചതോടെ അലൈന്‍മെന്‍റ് ഈ മാസം അന്തിമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍സൂചിപ്പിക്കുന്നു. ഇതിന് ശേഷം അന്തിമ പദ്ധതി രേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. അലൈന്‍മെന്‍റ് എങ്ങനെ മാറിയാലും ആറ്റിങ്ങല്‍മുതല്‍ നെയ്യാറ്റന്‍കര വരെ മെട്രോയെ ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ്.