nedumbaserry

 നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം  റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു. കഴിഞ്ഞദിവസം ദക്ഷിണ റെയിൽവേ വിഭാഗം പദ്ധതി പ്രദേശം സന്ദർശിച്ചു. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.

വിമാനത്താവളത്തോട് ചേർന്ന് റെയിൽവേ സ്റ്റേഷൻ പണിയാൻ തറക്കല്ലിട്ടത് 2010ൽ. നിർമ്മാണം പക്ഷേ മുന്നോട്ടു പോയില്ല. കഴിഞ്ഞതവണ കേന്ദ്ര റെയിൽവേ മന്ത്രി സന്ദർശനം നടത്തിയപ്പോൾ ഇക്കാര്യം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ചൂണ്ടിക്കാണിച്ചു. നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ പണിയണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപിയും കത്ത് നൽകിയിരുന്നു. തുടർന്നാണ് കേന്ദ്രത്തിന്റെ ഇടപെടൽ. 

19 കോടി രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ്. ഹാൾട്ട് സ്റ്റേഷൻ മാതൃകയിൽ ഒരു വർഷത്തിനകം റെയിൽവേ സ്റ്റേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം. രണ്ട് പ്ലാറ്റ്ഫോമുകൾ. വന്ദേ ഭാരതിനും ഇന്റർ സിറ്റി ട്രെയിനുകൾക്കും സ്റ്റോപ്പ് ഉണ്ടാകും. 

ENGLISH SUMMARY:

A railway station near Nedumbassery airport is becoming a reality. Recently, the Southern Railway division visited the proposed project site.