കൈക്കൂലിക്കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ സഹപ്രവര്‍ത്തകരെയും പറ്റിച്ചു. വിജിലന്‍സിനെന്ന പേരില്‍ ടി.എം.ജേഴ്സണ്‍ ഒപ്പമുള്ളവരില്‍നിന്ന് പണപ്പിരിവ് നടത്തി. പറ്റിപ്പിനിരയായത് വാളയാര്‍ ചെക്പോസ്റ്റിലെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. വിജിലന്‍സ് പരിശോധന ഒഴിവാക്കാനെന്ന പേരില്‍ മാസം 10 ലക്ഷംവീതം പിരിച്ചു. കള്ളക്കളി പൊളിഞ്ഞത് രണ്ടാഴ്ച മുന്‍പ് വാളയാറില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍. ചോദ്യം ചെയ്യലില്‍ ജെഴ്സണ്‍ ഇക്കാര്യം സമ്മതിച്ചുവെന്ന് വിജിലന്‍സ്.
അതേസമയം, റൂട്ട് പെര്‍മിറ്റ് അനുവദിക്കാന്‍ പണവും മദ്യവും എറണാകുളം ആര്‍ടിഒ കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സിന്‍റെ റെയ്ഡ് പതിനഞ്ച് മണിക്കൂര്‍ നീണ്ടു. അറസ്റ്റിലായ ആര്‍ടിഒ ടി.എം.ജേഴ്സന്‍റെ കൊച്ചിയില്‍ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്കാണ് പരിശോധന തുടങ്ങിയത്. ജേഴ്സണ് പുറമെ ഏജന്‍റുമാരായ സജി, രാമ പടിയാര്‍ എന്നിവരെയും ഇന്നലെ വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു.