കോഴിക്കോട് ഫറോക്ക് സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായ റാഗിംഗിന് ഇരയാക്കിയിട്ടും നടപടിയെടുത്തില്ലെന്ന് പരാതി. ആറുമാസം മുമ്പാണ് ചാത്തമംഗലം ആർ.ഇ.സി സ്കൂളിലെ വിദ്യാർത്ഥിയുടെ മൂക്ക് സീനിയർ വിദ്യാർത്ഥികൾ തകർത്തത്. റാഗിങ്ങിൽ ഗുരുതരമായി പരുക്കേറ്റിട്ടും സ്കൂൾ അധികൃതര്‍ തിരിഞ്ഞുനോക്കില്ലെന്നും പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്നുമാണ് വിദ്യാര്‍ഥിയുടെ പരാതി.