സര്‍ക്കാര്‍ ഇഷ്ടക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുമ്പോള്‍ തുച്ഛമായ ആനുകൂല്യം പോലും കിട്ടാതെ ആയിരക്കണക്കിന് സാധാരണക്കാര്‍ ദുരിത ജീവിതത്തിലാണ്. അങ്കണവാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞു. മരുന്ന് പോലും വാങ്ങാനാവാത്ത അവസ്ഥയിലാണ് അയ്യായിരത്തോളം വരുന്ന വയോധികര്‍. അധ്യാപകര്‍ക്ക് രണ്ടായിരം രൂപയും ഹെല്‍പ്പര്‍ക്ക് 1500 രൂപയുമാണ് പെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്തുവരുന്നത്.