സമരത്തിൽ പങ്കെടുക്കുന്ന ആശാ വർക്കർമാരെ പ്രാദേശിക സി.പി.എം നേതാക്കളും ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തുന്നതായി സമരക്കാർ. വേതന വർധനയുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചുള്ള സെക്രട്ടേറിയറ്റ് നടയിലെ ആശാ വർക്കർമാരുടെ സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ശക്തിപ്പെടുത്താൻ തീരുമാനം. പൊള്ളുന്ന ചൂടത്തും പോരാട്ട വീര്യം ഉച്ചസ്ഥായിയിലാണ്.
പല വിധ ഭീഷണികളുണ്ടെങ്കിലും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു ആശാ വർക്കർമാർ സെക്രട്ടറിയേറ്റ് നടയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അരപട്ടിണിയിൽ ആണെങ്കിലും ആവശ്യങ്ങൾ നേടാതെ വീട്ടിലേക്ക് മടക്കമില്ലെന്നാണു നിശ്ചയ ദാർഡ്യം. വേതനം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്നവരെ സർക്കാർ ഇതുവരെയും ചർച്ചയ്ക്കു വിളിച്ചിട്ടില്ല.