asha-workers

TOPICS COVERED

അവഗണനകൾക്കും സമരത്തെ പൊളിക്കാനുള്ള ആക്ഷേപങ്ങൾക്കുമിടെ ആശാവർക്കർമാരുടെ സമരം തലസ്ഥാനത്തിന് പുറമേ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു.  സമരത്തെ തകർക്കാൻ സി ഐ ടി യു വിൻ്റെ നേതൃത്വത്തിലുള്ള ആശാവർക്കർമാരുടെ  സംഘടനയും പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി. സിഐടിയുവിന്റെ സമരത്തിൽ സഹകരിക്കാൻ തയ്യാറാണെങ്കിൽ സ്വതന്ത്ര ആശാവർക്കർമാരെയും സ്വാഗതം ചെയ്യുന്നു എന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു 

സെക്രട്ടറിയേറ്റിൽ നടക്കുന്ന സമരം ഇന്ന് പതിനെട്ടാം ദിവസമാണ് . സമരവീര്യം കെടുത്താനുള്ള സിപിഎമ്മിന്റെയും സിഐടിയുവിന്റെയും ശ്രമങ്ങളെ അതിജീവിച്ച് സമരം മുന്നോട്ടു പോവുകയാണ് . സെക്രട്ടറിയേറ്റ് മുന്നിൽ സംസ്ഥാന സർക്കാരിനെതിരായ സമരത്തെ പൊളിക്കാനാണ് സിഐടിയു സമരങ്ങൾ ആരംഭിച്ചിരിക്കുന്നത്. എന്നാൽ സമരം പൊളിയില്ലെന്ന്  ആശാവർക്കർമാർ. തലസ്ഥാനത്തെ സമരത്തിന് പിന്തുണ അർപ്പിച്ച് ആലപ്പുഴയിലും സ്വതന്ത്ര ആശാ പ്രവർത്തകർ തെരുവിലിറങ്ങി.   കേന്ദ്രസർക്കാരെതിരെ ആണ് സമരം ചെയ്യേണ്ടതെന്ന് മുദ്രാവാക്യയാണ് സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ആശ വർക്കർമാർ ആലപ്പുഴയിലും കോഴിക്കോടും രംഗത്തെത്തിയത്. സർക്കാരിനെ അട്ടിമറിക്കാൻ ഉള്ള നീക്കം ആണ് സെക്രട്ടറിയേറ്റ് മുന്നിൽ നടക്കുന്ന സമരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്  സിഐടിയു ആശാവർക്കേഴ്സ് ഫെഡറേഷൻ ദേശീയ അധ്യക്ഷ പി പി പ്രേമ.

ആശാവർമാരുടെ സമരം സർക്കാർ പരിഹരിക്കണമെന്ന് തന്നെയാണ് സിഐടിയുടെ അഭിപ്രായമെന്നും യഥാർത്ഥ പ്രശ്നങ്ങൾ ഉന്നയിച്ചാണ് നാളെ തിരുവനന്തപുരത്തെ സമരം എന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണ സമരത്തിൽ നിന്ന് പിന്മാറാൻ ആശാവർപ്പർ മാരെ വീടുകളിൽ കയറി ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.

ENGLISH SUMMARY:

Amid allegations of neglect and attempts to suppress their protest, ASHA workers are expanding their strike beyond the capital to other districts.