തൃശൂരിൽ മദ്യലഹരിയിലായ യുവാവ് പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് നിലത്തു വീണ കായികാധ്യാപകൻ മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകൻ അൻപതുകാരനായ അനിൽ ആണ് മരിച്ചത്. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവാണ് പിടിച്ചു തള്ളിയത്.
അധ്യാപകന്റെ ദേഹത്ത് പരുക്കുകളൊന്നും കാണാനില്ല. മരണകാരണം അറിയാൻ പോസ്റ്റ്മോർട്ടം കഴിയണം. റീജനൽ തിയറ്ററിനു മുമ്പിൽ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. രാജുവിനെ ഈസ്റ്റ് പെലീസ് കസ്റ്റഡിയിലെടുത്തു.