ലഹരിക്കേസില്‍ പിടിയിലായ മകന്‍ തെറ്റ് തിരിച്ചറിഞ്ഞെന്ന് വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍. മകന്‍ ലഹരി ഉപയോഗിച്ചതും അതിലുണ്ടായ മാറ്റങ്ങളും തിരിച്ചറിയാനായില്ല. ലഹരി വന്ന വഴി മനസിലാക്കി, പൊലീസിനെ അറിയിക്കുമെന്നും ചന്ദ്രശേഖരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മകന്‍ പറഞ്ഞതുവച്ച് പിന്നില്‍ വലിയ ശൃംഖലയാണ്. മകന്റെ കൂട്ടുകാരെയും ഇതില്‍ നിന്നും രക്ഷിക്കണം. തന്റെ മകനെ രക്ഷിച്ച പോലെ എല്ലാ മക്കളും ഈ വിപത്തില്‍ നിന്ന് രക്ഷപ്പെടണമെന്നും ചന്ദ്രശേഖര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
എംഡിഎംഎയിലേക്ക് എത്തിച്ചത് കൂട്ടുകാരെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍റെ മകന്‍ ശിവജി മനോരമ ന്യൂസിനോട് പറഞ്ഞു. ഇനി ഉപയോഗിക്കില്ല. കുറച്ച് കുറച്ച് ഉപയോഗിച്ച് തുടങ്ങി, പിന്നെ പതിവായിപ്പോയിയെന്നും ശിവജി മനോരമ ന്യൂസിന്റെ ‘ഇതെന്ത് വൈബ്..?’ വാര്‍ത്താപരമ്പരയില്‍ പ്രതികരിച്ചു.