സ്വതന്ത്ര ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ SDPI– ജമാഅത്ത് ഇസ്ലാമി– SUCI എന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആശാപ്രവര്‍ത്തകരുടെ സമരത്തെ പൊളിക്കാനല്ല സിഐടിയു സമരമെന്ന് പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയുടെ വാദം .സമരസമിതി നേതാവ് മിനിയെ സാംക്രമിക രോഗം പരത്തുന്ന കീടമെന്ന് വിളിച്ച ആക്ഷേപിച്ച സിപിഎം നേതാവിനെ എം വി ഗോവിന്ദന്‍ തള്ളിപറഞ്ഞു.
ആശാവര്‍ക്കര്‍മാരുടെ സമരത്തിന്‍റെ 19 ആം ദിവസവും സിപിഎമ്മിനോ സര്‍ക്കാരിനോ കരുണയില്ല ആശാവര്‍ക്കര്‍മാര്‍ ശത്രുക്കളല്ലെന്നും പ്രശ്നം പരിഹരിക്കണം എന്ന് തന്നെയാണ് ആഗ്രഹമെന്നും പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി പക്ഷെ സമരത്തിന് പിന്നില്‍ അരാജകസംഘടനകളെന്ന് ആക്ഷേപിച്ചു
പത്തനംതിട്ട നടന്ന സിഐടിയു ആശാപ്രവര്‍ത്തകരുടെ സമരത്തിലാണ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി ബി ഹര്‍ഷകുമാര്‍ സ്വതന്ത്ര സമരസമിതി നേതാവ് മിനിയെ കീടം എന്ന് വിളിച്ച് ആക്ഷേപിച്ചത്. വ്യക്തിഹത്യക്കും ആക്ഷേപത്തിനുമെതിരെ ആശമാര്‍ സെക്രട്ടറയേറ്റ് മാര്‍ച്ച നടത്തി. സി.ഐ.ടി.യു നേതാവിന്‍റെ സംസ്കാരം വെളിപ്പെട്ടെന്ന് മിനിയുടെ പ്രതികരണം ഹര്‍ഷകുമാറിന്‍റെ പദപ്രയോഗം വിമര്‍ശിക്കപ്പെട്ടതോടെ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ അതിനെ തള്ളി കേന്ദ്രസര്‍ക്കരിനെ കുറ്റപ്പെടുത്തി സിഐടിയു സമരം വ്യാപകമാക്കുന്നതോടെ സംസ്ഥാന സര്‍ക്കാരിനെതിരായ സമരം അപ്രസക്തമാവുമെന്നാണ് സിപിഎം വിലയിരുത്തല്‍