കുടുംബത്തിന് സാമ്പത്തിക ബാധ്യത ഇല്ലായിരുന്നെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവിന്റെ മൊഴി. അഫാന്‍ വിദേശത്തേക്ക് പണം അയച്ചുതന്നിട്ടില്ല. വീടുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു . അഫാനുമായി ഫോണില്‍ സംസാരിക്കുമായിരുന്നു. നടന്നതെന്തെന്ന് പൊലീസ് കണ്ടെത്തട്ടെയെന്നും ഭാര്യ ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്നും അബ്ദുള്‍ റഹിം പറഞ്ഞു
Read Also: അഫാൻ ശരിക്കും എലിവിഷം കഴിച്ചിരുന്നോ?; കുലുക്കമില്ലാതെ പ്രതി
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച വെഞ്ഞാറന്മൂട് കൂട്ടക്കൊലയിൽ സാമ്പത്തിക ബാധ്യതയായിരുന്നു കൂട്ടകുരുതിയിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. 65 ലക്ഷത്തോളം രൂപ കടമുണ്ടെന്നായിരുന്നു അഫാൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ കുടുംബത്തിന് അത്രയേറെ കടബാധ്യത ഉള്ളതായി തനിക്കറിയില്ലെന്ന് അഫാന്റെ പിതാവ് അബ്ദുൾ റഹിം പാങ്ങോട് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
65 ലക്ഷം രൂപ കടബാധ്യയുള്ളത് തനിക്കറിയില്ലെന്നും ബാങ്ക് ലോണും ഒരു മറ്റ് കടങ്ങളും ഉൾപ്പെടെ 15 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും അബ്ദുൾ റഹിം പോലീസിനോട് പറഞ്ഞു. ഇഖാമ പുതുക്കാൻ സാധിക്കാതെ വർഷങ്ങളായി വിദേശത്ത് അകപ്പെട്ടുപോയ അബ്ദുൾ റഹിമിന് ഫർസാനയും അഫാനുമായുള്ള ബന്ധം അറിയാമായിരുന്നു. അഫാൻ പണയം വെച്ച ഫർസാനയുടെ സ്വർണം എടുക്കാൻ അടുത്തിടെ 60000 രൂപയും അയച്ചു നൽകി. തനിക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് ഒരുതരത്തിലും മകനെ അറിയിച്ചിരുന്നില്ലെന്നും റഹീം മൊഴിയിൽ പറയുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടാൻ അബ്ദുൾ റഹിമിന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും. അതേസമയം മകൻ ആക്രമിച്ചത് മറച്ചുവെച്ചാണ് അഫാന്റെ അമ്മ ഷമീന രജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകിയത്. കട്ടിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് മൊഴിയിൽ ആവർത്തിച്ചു.