കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്ക് ലഹരി ഉപയോഗം മാത്രമല്ല കാരണമെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. ലഹരി ഉപയോഗം ഒരു കാരണമാണെന്നും എന്നാല്‍ അടിച്ച് തീര്‍ക്കുകയെന്ന ശൈലി കുട്ടികള്‍ക്കിടയില്‍ കൂടി വരുന്നുവെന്നും മന്ത്രി പറഞ്ഞു. ലഹരി വ്യാപനം ചെറുക്കാന്‍ പ്രതിപക്ഷവും സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.