വീട്ടിലെ തര്‍ക്കത്തിനൊടുവില്‍ സമീപത്തുള്ള പാലത്തില്‍ നിന്ന് താഴേയ്ക്ക് ചാടിയ സഹോദരന്‍മാരിലൊരാളെ കാണാതായി . ആലപ്പുഴ അരൂർ വട്ടക്കേരിൽ കേന്തം വെളിയിൽ സോണിയെ (36) ആണ് കാണാതായത്. അരൂർ കുമ്പളം പാലത്തിൽനിന്നും ഇന്നലെ രാത്രി 11നായിരുന്നു സംഭവം. വഴക്കിനെ തുടർന്നു ചേട്ടൻ സോജിയും സോണിയും വീട്ടിൽ നിന്നിറങ്ങി അരൂർ കുമ്പളം പാലത്തിലെത്തുകയായിരുന്നു.
തര്‍ക്കത്തിനിടെ അനുജൻ സോണി പാലത്തിൽ നിന്നും കായലിലേക്കു ചാടി. അനുജന്‍ ചാടിയതുകണ്ട് പിന്നാലെ രക്ഷപ്പെടുത്താനായി സോജിയും ചാടിയെങ്കിലും സോണി കായലിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. പാലത്തിന്‍റെ തൂണിൽ പിടിച്ചിരുന്ന സോജിയെ മത്സ്യത്തൊഴിലാളികളാണു രക്ഷപ്പെടുത്തിയത്. സോണിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
In Thuravoor, a dispute arose between siblings at home, which eventually led them to a bridge. As the argument escalated, they jumped off the bridge:
In Thuravoor, a dispute arose between siblings at home, which eventually led them to a bridge. As the argument escalated, they jumped off the bridge. One of the siblings went missing after the jump. The missing person is Soni (36) from Aroor Vattakere Kentham Veli.