രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച കേരള ക്രിക്കറ്റ് ടീമിന് മലയാള മനോരമയുടെ ആദരം. ടീമംഗങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫിനും ഒരു പവന്‍റെ സ്വര്‍ണ മെഡല്‍ സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം മെഡലുകള്‍ കൈമാറി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു.