AI Generated Image - എ.ഐ നിര്‍മിത പ്രതീകാത്മക ചിത്രം
വയനാട്ടിലെ വിവാദ തുരങ്കപാതയ്ക്ക് സംസ്ഥാന പരിസ്ഥിതി അവലേകന സമിതിയുടെ അംഗീകാരം. പാരിസ്ഥിതിക– സുരക്ഷാ പ്രശ്നങ്ങള്‍ മറികടന്നാണ് ക്ളിയറന്‍സ് നല്‍കിയിരിക്കുന്നത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടകൈ,ചൂരല്‍മല പ്രദേശത്തിനടുത്തുകൂടിയാണ് നിര്‍ദിഷ്ട തുരങ്കപാത വരുന്നത്.
പരിസ്ഥിതി ലോലപ്രദേശങ്ങളായ വെള്ളരിമല, തിരുവമ്പാടി എന്നിവിടങ്ങളിലൂടെയാണ് 8.7 കിലോമീറ്റര്‍നീളമുള്ള തുരങ്കപാത നിര്‍മിക്കുക. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും ഏറെ സാധ്യതയുള്ള പ്രദേശത്തെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അതീവ ജാഗ്രതയോടെ വേണമെന്നാണ് സമിതി പറയുന്നത്. നിര്‍മാണം നടക്കുന്നന ഇടങ്ങളില്‍ ഭൂമിയിലെ ചലനങ്ങള്‍ നിരീക്ഷിക്കണം എന്നും നിര്‍ദേശമുണ്ട്. 25 മുന്‍കരുതല്‍ നിര്‍ദേശങ്ങളോടെയാണ് പരിസ്ഥിതി അവലേകന സമിതിയുടെപദ്ധതിക്ക് ക്ളിയറന്‍സ് നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
പാതക്കായി 17 ഹെക്ടര്‍വനം വെട്ടേണ്ടിവരും. കൂടാതെ പ്രദേശത്ത് ആദിവാസി ഗ്രമങ്ങളുണ്ട്. ആനത്താരകള്‍ ഉള്‍പ്പെടെ വന്മൃഗങ്ങളുടെ സാന്നിധ്യം ഏറെയുള്ള പ്രദേശത്ത് നിര്‍മാണം നടത്തുന്നത് മനുഷ്യവന്യജീവിസംഘര്ഷം കൂട്ടുമെന്നും റിപ്പോര്‍ട്ട് പറയുന്നു .ഇതെല്ലാം കണക്കിലെടുത്താവണം നിര്‍മാണം. പലതവണ മാറ്റി വെച്ചശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് സമിതി അനുമതി നല്‍കിയത്. തുരങ്കപാതക്ക് 2,043 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മേപ്പാടിയില്‍ നിന്ന് ആനക്കാംപൊയില്വരെയുള്ള തുരങ്കപാത താമരശേരി ചുരത്തിന് ബദലായാണ് നിര്‍മിക്കുന്നത്. സര്ക്കാരിന്രെ അഭിമാന പദ്ധതികളിലൊന്നാണിത് എന്നതും പാരിസ്ഥിക അനുമതി ലഭിക്കാന്‍ കാരണമായിട്ടുണ്ട്.