ആശാ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കാനില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തെറ്റെന്ന് സംസ്ഥാനം. ആരോഗ്യ വകുപ്പ് കണക്കുകള്‍ പുറത്തുവിട്ടു. കോ–ബ്രാന്‍ഡിങ്ങിന്‍റെ പേരില്‍ 2023–24ല്‍ 636.88 കോടി രൂപ കേന്ദ്രം നല്‍കിയില്ല. ആശമാരുടെ ഇന്‍സെന്‍റീവ് ഉള്‍പ്പെടെ 636.88 കോടി കുടിശ്ശികയെന്നും കേരളം. കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പാക്കിയത് സംസ്ഥാന ഫണ്ട് ഉപയോഗിച്ചെന്നും ആരോഗ്യ വകുപ്പ്.
കേന്ദ്രത്തിന്‍റെ നിഷേധക്കത്തും കേരളം പുറത്തുവിട്ടു. പണം തരാനുണ്ടെന്ന് കേന്ദ്രം സമ്മതിക്കുന്ന കത്താണ് പുറത്തുവിട്ടത്. ബ്രാന്‍ഡിങ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ വിഹിതം നല്‍കാനാകില്ല എന്നാണ് കത്ത്. കത്തയച്ചത് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജോയിന്‍റ് സെക്രട്ടറി. മാനദണ്ഡങ്ങള്‍ പിന്നീട് പാലിച്ചെന്നാണ് സംസ്ഥാനത്തിന്‍റെ വാദം.