കാലമെത്രയായാലും ചില ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പഴമയിലേക്ക് നമ്മളെ എത്തിക്കുന്നത്. സിപിഎം സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന കൊല്ലത്ത് മുപ്പതു വര്‍ഷം മുന്‍പ് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പകര്‍ത്തിയ ഒരു ചിത്രമുണ്ട്. അന്ന് റെഡ‍് വൊളന്റിയറായിരുന്ന സഖാവ് ഇപ്പോള്‍ സമ്മേളനത്തിന്റെ സംഘാടക കൂടിയാണ്.
1995 ല്‍ കൊല്ലത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ചുവപ്പുസേനയുടെ ക്യാപ്റ്റനായിരുന്ന സൂസന്‍ കോടിയുടെ ചിത്രമാണിത്. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനും ഇഎംഎസ്സിനും ഒപ്പമുളള ചിത്രം. അന്ന് ചിത്രമെടുത്ത അതേ വേദിയില്‍ തന്നെയാണ് മുപ്പതു വര്‍ഷത്തിന് ശേഷവും സംസ്ഥാന സമ്മേളനം.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്. അറുപത്തിയാറാം വയസിലും ചുറുചുറുക്കോടെ സംസ്ഥാന സമ്മേളനത്തിരക്കിലാണ് സൂസന്‍ കോടി.