wildlife-attack

TOPICS COVERED

നാട്ടിൽ ഇറങ്ങിയ വന്യജീവികളെ വെടിവെച്ചു കൊന്നാൽ ഉണ്ടാകുന്ന നിയമനടപടി കോടതിയിൽ വെച്ച് നേരിടുമെന്ന് കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത്. മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ മറ്റു പോംവഴികൾ ഇല്ലാതെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്.

നാട്ടിലിറങ്ങുന്ന വന്യജീവികളെ വെടിവെക്കും ,പിന്നോട്ടില്ലെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത്
നാട്ടിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലും, നിയമനടപടി കോടതിയില്‍ നേരിടുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് #Kozhikode
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      പഞ്ചായത്തിലെ എല്ലാ പാർട്ടികളുടെയും മുഴുവൻ നാട്ടുകാരുടെയും പിന്തുണ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് ഉണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ. 

      750 ഹെക്ടർ കൃഷിയാണ്  വന്യജീവി ആക്രമണം ഭയന്ന് ചക്കിട്ടപാറയിൽ തരിശിട്ടിരിക്കുന്നത്. ഒന്ന് മുതൽ 10 വരെയുള്ള വാർഡുകളിൽ എത്രയോ കുടുംബങ്ങൾ ജീവൻ കയ്യിൽ പിടിച്ച് മണ്ണ് ഉപേക്ഷിച്ചുപോയി. ഒന്നര വർഷത്തിനുള്ളിൽ പഞ്ചായത്തിൽ മാത്രം നൂറിലധികം വന്യജീവി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്.

      ENGLISH SUMMARY:

      Chakkittapara Panchayat of Kozhikode will face legal action in court if wild animals are shot and killed. Such a decision was reached without any other options to save human life.Panchayat president K. Sunil said that the decision to shoot and kill has the support of all the parties in the panchayat and all the locals.