TOPICS COVERED

ഏറ്റുമാനൂരിൽ പെൺമക്കളെയും കൂട്ടി ആത്മഹത്യ ചെയ്ത ഷൈനിയെ ജോലിയിൽനിന്ന് പിരിച്ചു വിട്ടിട്ടില്ലെന്ന് കെയർ ഹോമിന്റെ ഉടമസ്ഥൻ ഫ്രാൻസിസ് ജോർജ് മനോരമ ന്യൂസിനോട്. ഷൈനിയുടെ പിതാവ് കുര്യാക്കോസ് കെയർ ഹോമിനെതിരെ നൽകിയ പരാതിക്ക് പിന്നാലെ ഷൈനി തന്നെ ജോലി വിട്ടു പോവുകയായിരുന്നു. കെയർഹോമിലെ ജോലിയുള്ളപ്പോൾ ഷൈനി സന്തോഷവതിയായിരുന്നു. ജോലിയും വരുമാനമാർഗ്ഗവും ഇല്ലാത്തതായിരുന്നു മാനസിക വിഷമത്തിന് കാരണമെന്നും കെയർഹോം ഉടമ ഫ്രാൻസിസ് ജോർജ് പറഞ്ഞു

Read Also: പുലര്‍ച്ചെ ഒരുമണിക്ക് ഷൈനിയെ വിളിച്ച് നോബി; നാലുമണിക്കൂറിനുള്ളില്‍ ജീവനൊടുക്കി ഷൈനിയും മക്കളും.

ഇതിനിടെ ഷൈനിയുടേയും പെണ്‍കുഞ്ഞുങ്ങളുടേയും ദൃശ്യങ്ങള്‍ പുറത്തുവന്നു. തലേദിവസം സ്കൂളില്‍ നിന്നും വീട്ടിലേക്ക് തിരിച്ചുവരുന്ന ദൃശ്യങ്ങളും പിറ്റേദിവസം പുലര്‍ച്ചെ അമ്മയ്ക്കൊപ്പം പള്ളിയിലേക്കെന്ന് പറഞ്ഞ് റെയില്‍വേ ട്രാക്കിലേക്ക് പോകുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. തലേദിവസം രണ്ടുപേരും സ്കൂള്‍ യൂണിഫോമില്‍ ആടിപ്പാടി വീട്ടിലേക്കു നടന്നുവരുന്ന ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം. 

സ്കൂളില്‍ നിന്നുവരുന്നതിന്റെ ക്ഷീണം എന്നതിനപ്പുറം കുട്ടിത്തത്തോടെ നടന്നുവരുന്ന കുഞ്ഞുങ്ങളെയാണ് ദൃശ്യങ്ങളില്‍ കാണാനാവുന്നത്. പിറ്റേ ദിവസം പുലര്‍ച്ചെ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതും റോഡിലേക്ക് എത്തിയതോടെ അമ്മ മക്കളുടെ കൈപിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വളരെ വേഗത്തിലാണ് ഷൈനി കുഞ്ഞുങ്ങളെ കൈപിടിച്ച് നടക്കാന്‍ ശ്രമിക്കുന്നത്. ആ അമ്മയും കുഞ്ഞുങ്ങളുമില്ലല്ലോയെന്നോര്‍ക്കുമ്പോള്‍ തീര്‍ത്തും ചങ്കുപിടഞ്ഞു പോകുന്ന കാഴ്ചയാണിത്.

മരിക്കാനാണ് പോകുന്നതെന്ന് ഷൈനി കുഞ്ഞുങ്ങളോട് വീട്ടില്‍ നിന്നും ഇറങ്ങുംമുന്‍പ് പറഞ്ഞോയെന്നത് സംശയമാണ്. എങ്കിലും ട്രാക്കിനടുത്തേക്ക് പോകുന്നതിനിടെ ഒരുപക്ഷേ ആ അമ്മ എല്ലാംപറഞ്ഞ് മക്കളെ ബോധ്യപ്പെടുത്തിക്കാണും, അതാവും അത്രമേല്‍ ഉറപ്പോടെ അമ്മയെ കൂട്ടിപ്പിടിച്ച് ആ പൊന്നുമക്കള്‍ മരണത്തിനു മുന്‍പില്‍ നിന്നത്. അതേസമയം തലേ ദിവസം ചേട്ടനെ വിളിച്ച് ചേട്ടായീ നമ്മളിനി കാണില്ല, ഞങ്ങള് പോവാണെന്ന് പറഞ്ഞെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

ഷൈനിയുടേയും മക്കളുടേയും മരണത്തില്‍ ഭര്‍ത്താവ് നോബി ലൂക്കോസ് അറസ്റ്റിലാണ്. മകളുടെ മരണത്തിനു കാരണം നോബിയാണെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനുള്‍പ്പെടെ കേസ് എടുത്തിട്ടുണ്ട്. സോഷ്യല്‍മീഡിയകളിലും നോബിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

ENGLISH SUMMARY:

Care home owner Francis George says Shiny, who committed suicide with her daughters in Ettumanoor, was not fired from her job.