students-found

മലപ്പുറം താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിനികളെ 36 മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിൽ കണ്ടെത്തി. മുംബൈ സിഎസ്എംടിയിൽ നിന്നുള്ള ചെന്നൈ എഗ്മോർ ട്രെയിനിൽ ലോണാവാലയിൽ വെച്ചാണ് ഇവരെ ആർപിഎഫ് കണ്ടെത്തിയത്. മുംബൈയിലെ ഒരു ബ്യൂട്ടി പാർലറിൽ നിന്ന് ലഭിച്ച ഇവരുടെ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. പിന്നീട് ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പൊലീസിൻ്റെ നീക്കം വിജയം കണ്ടു. 

കുട്ടികൾക്ക് ഒപ്പം മുംബൈയിലേക്കുള്ള ട്രെയിനിൽ ഉണ്ടായിരുന്നത് എടവണ്ണ സ്വദേശി റഹിം അസ്ലമാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടികളെ പുലർച്ചെ മൂന്ന് മണിയോടെ പുണെയിൽ ആർപിഎഫ് സ്റ്റേഷനിൽ എത്തിച്ചു. രാവിലെ താനൂർ പൊലീസ് നാട്ടിൽ നിന്ന് എത്തിയ ശേഷം നടപടികൾ പൂർത്തിയാക്കി കുട്ടികളെ കൈമാറും. വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കുട്ടികൾ മുംബൈയിലെ മലയാളി സന്നദ്ധ പ്രവർത്തകരോട് പറഞ്ഞു.

ENGLISH SUMMARY:

The Plus Two students who went missing from Tanur, Malappuram, were found after a 36-hour-long search. They were located by the RPF at Lonavala on the Chennai Egmore train from Mumbai CSMT. Footage of them from a beauty parlour in Mumbai played a crucial role in the investigation. The police then successfully traced them by tracking their phone location.