guruvayur-child-locked-car-parents-temple-darshan

ഗുരുവായൂർ ക്ഷേത്രപരിസരത്ത് ആറുവയസ്സുകാരിയെ കാറിനുള്ളിൽ പൂട്ടിയിട്ട് രക്ഷിതാക്കൾ ക്ഷേത്രദർശനത്തിന് പോയി. കർണാടക സ്വദേശികളായ ദമ്പതികളാണ് കുട്ടിയെ കാറിനുള്ളിൽ തനിച്ചാക്കി പോയത്. ഒരു മണിക്കൂറോളം കുട്ടി കാറിനുള്ളിൽ ഒറ്റയ്ക്ക് കരഞ്ഞ് നിലവിളിച്ചു.

കുട്ടി ഉറങ്ങിയതിനാൽ കാറിൽ കിടത്തിയതാണെന്നാണ് രക്ഷിതാക്കൾ പൊലീസിന് നൽകിയ വിശദീകരണം. എന്നാൽ കുട്ടിയുടെ കരച്ചിൽ കേട്ട് സമീപത്തുണ്ടായിരുന്നവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് കാറിന്റെ ഡോർ തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തി. തുടർന്ന് ഉച്ചഭാഷിണിയിലൂടെ വിളിച്ചുവരുത്തി കർണാടകക്കാരായ ദമ്പതികളെ താക്കീത് ചെയ്തു.

ENGLISH SUMMARY:

At Guruvayur Temple, a six-year-old girl was left locked inside a car by her Karnataka-based parents while they went for darshan. The child cried alone for nearly an hour before passersby alerted the police, who rescued her. The parents claimed she was sleeping, but they were later reprimanded through a public announcement.