ആലപ്പുഴ പുന്നപ്ര കാട്ടുങ്കൽ വീട്ടിൽ സുരേഷ് എന്ന യുവാവിന് ജീവിതം തിരികെപ്പിടിക്കാൻ സുമനസുകളുടെ കരുണ വേണം. രണ്ട് വൃക്കകളും പ്രവർത്തനരഹിതമായ സുരേഷിന് വെള്ളിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. സഹോദരൻ വൃക്ക നൽകാൻ തയാറാണെങ്കിലും ശസ്ത്രക്രിയയ്ക്കും തുടർചികിൽസയ്ക്കും ആവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഈ നിർധന കുടുംബം
നിർമാണ തൊഴിലാളിയിരുന്നു സുരേഷ്. കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം നോക്കി നടത്തിയിരുന്ന ആൾ ഒന്നര വർഷം മുമ്പാണ് സുരേഷിന് വൃക്ക രോഗം സ്ഥിരീകരിക്കുന്നത് . കൊച്ചിയിലെയും കോട്ടയത്തെയും സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധനകളിൽ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്.
സഹോദരൻ വൃക്ക നൽകാൻ തയാറാണ്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. സഹോദരനും കൂലിപ്പണിക്കാരനാണ്. ശസ്ത്രക്രിയ്ക്കും ഇരുവരുടെയും തുടർചികിൽസയ്ക്കും ആവശ്യമായ പണം കണ്ടെത്താൻ വിഷമിക്കുകയാണ് കുടുംബം. ഉദാരമതികളുടെ സൻമനസിൽ പ്രതീക്ഷ അർപ്പിച്ച് കാത്തിരിക്കുകയാണ് ഈ നിർധന കുടുംബം .
അക്കൗണ്ട് വിവരങ്ങൾ
Suresh P
A/c no.110184229524
Canara bank, Punnapra
IFSC : CNRB0006019
G Pay No:
8943095484