ഈ മാസം 17 നുള്ള സെക്രട്ടറിയേറ്റ് ഉപരോധം പൊളിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് ആശാ വര്‍ക്കര്‍മാര്‍. ജോലിയില്‍ നിന്നു പിരിച്ചുവിടുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. വേതന വര്‍ധനവടക്കം ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന സമരം 33 ദിവസം പിന്നിട്ടു.
വരുന്ന തിങ്കളാഴ്ചയാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ആശമാരോടും സെക്രട്ടറിയേറ്റ് നടയിലെത്താനാണ് സമരസമിതി ആവശ്യപ്പെട്ടത്. ഇതോടെ സമരം പൊളിക്കാന്‍ സിപിഎം കളത്തിലിറങ്ങിയെന്നാണ് ആക്ഷേപം. സമരത്തില്‍ പങ്കെടുത്താല്‍ പിരിച്ചുവിടുമെന്ന് പ്രാദേശിക സിപിഎം നേതാക്കളെ കൊണ്ടു ഭീക്ഷണിപ്പെടുത്തുന്നെന്നാണ് ആക്ഷേപം. സമരത്തിന്‍റെ രണ്ടാംഘട്ടമായാണ് സെക്രട്ടറിയേററ് ഉപരോധം പ്രഖ്യാപിച്ചത്.