തൃശൂര്‍ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷിന് എതിരെ സൈബര്‍ ആക്രമണം. നിയമ നടപടി ആവശ്യപ്പെട്ട് ജി.രാജേഷ് പൊലീസിനെ സമീപിച്ചു.
തൃശൂര്‍ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷിന് എതിരെ വ്യക്തിഹത്യ നടത്തുംവിധമാണ് സന്ദേശങ്ങള്‍. പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ ഏഴു പേരെ നേരത്തെ പുറത്താക്കിയതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടരുന്നത്. ദേവസ്വത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ളവര്‍ വ്യാജ സന്ദേശങ്ങള്‍ക്കു പിന്നിലുണ്ടെന്ന് ജി.രാജേഷ് ആരോപിച്ചു. സന്ദേശങ്ങളുടെ പകര്‍പ്പ് സഹിതമാണ് പരാതി. പാറമേക്കാവ് ദേവസ്വത്തില്‍ ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതു ലക്ഷ്യമിട്ടാണ് കുപ്രചാരണങ്ങളെന്ന് ദേവസ്വം സെക്രട്ടറി പറഞ്ഞു.