ration
  • 'നീല കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് ആറു രൂപയാക്കണം'
  • വരുമാനം കുറവുള്ള റേഷന്‍ കടകള്‍ പൂട്ടണം
  • ശുപാര്‍ശ റേഷന്‍ വേതന പരിഷ്കരണ സമിതിയുടേത്

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ. മുൻഗണനേതര വിഭാഗത്തിലെ നീല കാർഡിന് കിലോയ്ക്ക് നാലില്‍നിന്ന് ആറ് രൂപയാക്കണമെന്നാണ് റേഷന്‍കട വേതന പരിഷ്കരണം പഠിച്ച സമിതിയുടേത്. റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ കൂട്ടുന്നതിനായാണ് അരി വില വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്ത് പതിനായിരം രൂപയ്ക്ക് താഴെ മാത്രം വരുമാനം ലഭിക്കുന്ന 4000 റേഷന്‍ കടകളും പൂട്ടാന്‍ സമിതി നിര്‍ദേശിച്ചു. 

ENGLISH SUMMARY:

A committee studying ration shop wage revision has recommended raising the price of ration rice for the non-priority blue card category from ₹4 to ₹6 per kilogram to increase traders' commission.