കരുവന്നൂർ കള്ളപ്പണമിടപാട് കേസില്‍ കെ.രാധാകൃഷ്ണന്‍ എംപിക്ക് വീണ്ടും സമന്‍സയച്ച് ഇഡി. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഡല്‍ഹി ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം. ലോക്സഭ നടക്കുന്നതിനാലാണ് ഡല്‍ഹി ഓഫിസിലെത്താന്‍ സമന്‍സ്.
ആദ്യം കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു സമന്‍സ്. കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഇഡിയുടെ നീക്കം. തട്ടിയെടുത്ത പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടന്ന കാലയളവില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണന്‍.