venndedukkam-nalla-keralam

TOPICS COVERED

വീണ്ടെടുക്കാം നല്ല കേരളം എന്ന ആശയവുമായി മലയാള മനോരമ സംഘടിപ്പിക്കുന്ന ജനകീയ ദൗത്യത്തിന് ആലപ്പുഴയിൽ തുടക്കം. അധ്യാപകർ രക്ഷകർത്താക്കൾ സന്നദ്ധ സംഘടനകൾ, റസിഡന്‍റ്സ് അസോസിയേഷനുകൾ എന്നിവരെ പങ്കെടുപ്പിച്ച് സെമിനാർ സംഘടിപ്പിച്ചു. റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കലക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ എസ് . വിനോദ് കുമാർ, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ , മലയാള മനോരമ ആലപ്പുഴ കോർഡിനേറ്റിങ്ങ് എഡിറ്റർ വിനീത ഗോപി എന്നിവർ പ്രസംഗിച്ചു. എക്സൈസ്, പൊലിസ് ഉദ്യോഗസ്ഥർ, മനശാസ്ത്രജ്ഞർ എന്നിവർ നേതൃത്വം നൽകി.

ENGLISH SUMMARY:

Malayala Manorama launches people's mission "Reclaim a Better Kerala" in Alappuzha.