കോഴിക്കോട് പെരുമ്പള്ളിയിൽ എട്ടാം ക്ലാസ്സ് വിദ്യാർഥിനിയെ കാണാതായി. പെരുമ്പള്ളി സ്വദേശി ഫാത്തിമ നിദയെയാണ് കാണാതായത്. ചൊവ്വാഴ്ച പരീക്ഷയ്ക്കെന്നു പറഞ്ഞ വീട്ടിൽ നിന്ന് പോവുകയായിരുന്നു. കുടുംബം നൽകിയ പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ താമരശ്ശേരി പൊലീസിൽ വിവരമറിയിക്കുക