കോഴിക്കോട്ടെ ലഹരി ഹോട്ട്സ്പോർട്ടുകളിൽ പൊലീസിന്റെ ഡ്രോൺ പരിശോധന. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ലഹരി കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലാണ് പൊലീസ് ഡ്രോൺ സഹായം തേടിയത്.
ജില്ലയിൽ 47 ലഹരി സ്പോട്ടുകളാണ് എക്സൈസ് കണ്ടെത്തിയത്.ഓരോ ദിവസവും നഗരത്തിൽ പിടിമുറുക്കുന്ന ലഹരി മാഫിയയെ പിടിച്ചു കെട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പൊലീസിന്റെ ഡ്രോൺ പരിശോധന. സ്ഥിരമായി ലഹരി ഇടപാട് നടക്കുന്ന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
മാങ്കാവ് കിനാശ്ശേരി പാളയം പ്രദേശങ്ങളിലാണ് പരിശോധന നടന്നത്.നഗരത്തിലെ പോട്ടർമാരുടെയും ഓട്ടോറിക്ഷക്കാരുടെയും സഹകരണത്തോടെ പരിശോധന നടത്താനാണ് പൊലീസ് ശ്രമം.അതേസമയം ജില്ലയിൽ എക്സൈസും പൊലീസും നടത്തിയ പരിശോധനയിൽ മൂന്നു കേസുകളാണ് 58 ഗ്രാം എം ഡി എം എയും 2.5 കിലോ കഞ്ചാവും പിടിച്ചെടുത്തു.