വിമര്‍ശനങ്ങള്‍ കേട്ടും തിരുത്താവുന്നത് തിരുത്തിയും കാലത്തിന്റെ ചുവരെഴുത്ത് കണ്ടും സഭയെ നയിക്കുമെന്ന് നിയുക്ത കാതോലിക്കാബാവാ ജോസഫ് മാര്‍ ഗ്രിഗോറിയോസ്. സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുന്ന രീതി തന്നെ രാഷ്ട്രീയകാര്യങ്ങളില്‍ തുടരും. വിശ്വാസം, അടിസ്ഥാനപരമായ കാര്യങ്ങള്‍ എന്നിവയിലെ ഭിന്നത യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ യോജിക്കുന്നതിന് തടസമാണ്. ഒന്ന് ഒന്നിലേക്ക് ചേര്‍ന്ന് ഇല്ലാതാവുന്നത് വീണ്ടും അസമാധാനത്തിന് വഴിതെളിക്കുമെന്നും നിയുക്ത ബാവാ മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
പതിമൂന്നാംവയസില്‍ ശെമ്മാശനായി സഭയിലെ ശുശ്രൂഷയ്ക്ക് തുടക്കമിട്ടതും കാലംചെയ്ത ശ്രേഷ്ഠബാവ തന്റെ സഭാജീവിതത്തിലുണ്ടാക്കിയ മാറ്റവും സഭ നേരിടുന്ന വെല്ലുവിളികളും പങ്കുവച്ച നിയുക്ത കാതോലിക്കാ ബാവാ സ്ഥാനാരോഹണത്തിനു മുന്‍പ് പരുമല പള്ളിയില്‍ പോയി പ്രാര്‍ഥിക്കണമെന്ന ആഗ്രഹം നടക്കാതെപോയതിന്റെ വിഷമവും അഭിമുഖത്തില്‍ പങ്കുവച്ചു