എസ്എസ്എല്‍സി പരീക്ഷയില്‍ അനധികൃത ഇടപെടല്‍ നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് വില്ല്യാപ്പള്ളി എംജെവി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകര്‍ക്കെതിരെ അന്വേഷണം. ഡ്യൂട്ടിയില്‍ ഇല്ലാത്ത അധ്യാപകരും സ്കൂളിലെത്തി കുട്ടികളെ സഹായിക്കണമെന്ന അധ്യാപകന്‍റെ ഓഡിയോ സന്ദേശം മനോരമ ന്യൂസിന് ലഭിച്ചു.
സോഷ്യല്‍ സയന്‍സ് പരീക്ഷ നടക്കുന്ന ദിവസം അതേ വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകനെ പ്രധാനാധ്യാപകന്‍ വിളിച്ചുവരുത്തേണ്ടി വന്നു. കുട്ടികള്‍ക്ക് സഹായം ആവശ്യമെങ്കില്‍ ആര് ചെയ്യുമെന്നും ഇവര്‍ രോഷത്തോടെ ചോദിച്ചു.
പരാതിയില്‍ പൊതുവിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക സ്ക്വാഡ് സ്കൂളിലെത്തി അന്വേഷണം നടത്തി. വിഷയത്തില്‍ വിശദ പരിശോധന നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.