ദേശീയ പതാക നോക്കി 195 രാജ്യങ്ങളുടെ പേര് പറഞ്ഞ് രണ്ടര വയസുകാരി. രണ്ട് റെക്കോർഡുകളാണ് ചെറിയ പ്രായത്തിൽ കൊച്ചു മിടുക്കിയുടെ കൈയ്യിൽ ഉള്ളത്.
ലോകത്ത് എത്ര രാജ്യങ്ങൾ ഉണ്ടെന്ന് ചോദിച്ചാൽ നമ്മളിൽ പലരും പെട്ടുപോകും. അപ്പോഴാണ് ഒരു രണ്ടു വയസുകാരി പതാക നോക്കി രാജ്യങ്ങളുടെ പേര് പറയുന്നത്. ആള് ചില്ലറക്കാരി അല്ല എന്നർത്ഥം. അമ്മ ജിഷയാണ് കുട്ടിയുടെ ഈ കഴിവ് കണ്ടുപിടിച്ചത്. എന്നാൽ അച്ഛൻ സുധീഷ് ചോദിച്ചാലേ ഇഷൽ ധീഷ് എന്ന കൊച്ചു മിടുക്കി രാജ്യത്തിന്‍റെ പേരുകൾ പറയുകയുള്ളു.
ഈ ചുരുങ്ങിയ പ്രായം കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ആൾ നേടിയെടുത്തു.
ഏറ്റവും വേഗത്തിൽ പതാക നോക്കി രാജ്യങ്ങൾ തിരിച്ചറിയുന്നതിനുള്ള പുതിയ ഗിന്നസ് റെക്കോർഡിലേക്കുള്ള ഒരുക്കത്തിലാണ് ഇഷൽ ധീഷ്. ആ ഗിന്നസ് റെക്കോർഡിലേക്ക് തന്‍റെ പേര് ചേർക്കണമെങ്കിൽ അഞ്ചു വയസ്സാകണം അതുകൊണ്ട് ഇപ്പോൾ ആ ഗിന്നസ് റെക്കോർഡിനായി കട്ട വെയിറ്റിംഗിൽ ആണ്.