ഇടുക്കി തൊടുപുഴയിലെ ബിജു ജോസഫ് കൊലപാതകത്തിൽ നിർണായക തെളിവായ വാഹനം പൊലീസ് കണ്ടെത്തി. ബിജുവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താനുപയോഗിച്ച വാനാണ് കണ്ടെത്തിയത്. വനിനുള്ളിൽ നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തി.
ബിജുവിനെ കൊലപ്പെടുത്തി മറവ് ചെയ്ത കലയന്താനിക്ക് സമീപം അഞ്ചരിക്കവലയിൽ നിന്നാണ് വാൻ പൊലീസ് കണ്ടെത്തിയത്. മുഖ്യപ്രതി ജോമോന്റെ സുഹൃത്ത് സിജോയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം ഭാര്യയുടെ ചികിത്സയുടെ ആവശ്യത്തിനെന്ന് പറഞ്ഞാണ് ജോമോൻ വാൻ കൊണ്ടുപോയത്. കൊലപാതകത്തിന് ശേഷം രാവിലെ വാഹനം അഞ്ചരിക്കവലയിലെ വീട്ടിലെത്തിച്ച് മടക്കി നൽകി.
വാനിന്റെ പിൻസീറ്റിൽ വെച്ച് ബിജു ക്രൂരമർദ്ദനത്തിന് ഇരയായെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. തെളിവ് നശിപ്പിക്കാൻ പ്രതികൾ വാഹനം കഴുകിയ ശേഷമാണ് തിരിച്ചെത്തിച്ചത്. കൊച്ചി വൈപ്പിനിലേക്ക് കടത്തിക്കൊണ്ടുപോയ ബിജുവിന്റെ സ്കൂട്ടർ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. കേസിലെ രണ്ടാം പ്രതി ആഷിഖിനെയും തൊടുപുഴയിൽ എത്തിച്ച് തെളിവെടുക്കും. കൊല്ലണമെന്ന ഉദ്ദേശത്തോടെ ബിജുവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി