mango-accident

TOPICS COVERED

കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് റോഡില്‍ വീണ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസാണ് ഇടിച്ചുകയറിയത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ദേശീയപാത 766ലാണ് അപകടമുണ്ടായത്.

അമ്പായത്തോട് അറമുക്ക് ഗഫൂർ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ (42) എന്നിവർക്കാണ് പരുക്കേറ്റത്. റോഡിന് സമീപമുണ്ടായിരുന്ന ഒരു മാവിന്‍റെ കൊമ്പ്  ഒ‍ടിഞ്ഞുവീണിരുന്നു. ഇതിലുണ്ടായിരുന്ന മാങ്ങ പെറുക്കിക്കൊണ്ടിരുന്നവര്‍ക്കിടയിലേക്കാണ് ബസ് പാഞ്ഞുകയറിയത്. 

ENGLISH SUMMARY:

A KSRTC Swift bus traveling from Bengaluru to Kozhikode lost control and ran over people picking fallen mangoes on the Thamarassery Ambayathode road. Three individuals sustained injuries, with one in critical condition. The accident occurred around 5 AM today on National Highway 766.