മന്ത്രി ആർ. ബിന്ദുവിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ "പോടാ ചെറുക്കാ" എന്ന് മന്ത്രി വിളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഇത് സഭയ്ക്ക് ചേരാത്ത പരാമർശമാണെന്നും പ്രതിപക്ഷം പറഞ്ഞു.
എന്നാൽ, തന്നെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന് മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. മകന്റെ പ്രായമുള്ള ഒരാൾക്ക് മോശം പറയാമെങ്കിൽ തനിക്കും പറയാമെന്ന് മന്ത്രി വ്യക്തമാക്കി.