ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങൾ പുതുക്കി സര്‍ക്കാര്‍. സര്‍വ്വീസിലിരിക്കെ മരിക്കുന്ന വ്യക്തിയുടെ 13 വയസ്സു തികഞ്ഞ മക്കൾക്ക് മാത്രമാണ് പീന്നീട് ആശ്രിത നിയമനം കിട്ടുക. ആശ്രിത നിയമനത്തിന് അര്‍ഹരായവര്‍ 18 വയസ്സു കഴിഞ്ഞാൽ മൂന്ന് വര്‍ഷത്തിനകം അപേക്ഷിക്കണമെന്ന വ്യവസ്ഥയും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.എയ്ഡഡ് ജീവനക്കാര്‍ക്ക് ഈ അനുകൂല്യത്തിന് അര്‍ഹതയില്ല.
ആശ്രിത നിയമനം സംബന്ധിച്ചുള്ള അവ്യക്തതകളും പരാതികളും കണക്കിലെടുത്താണ് മന്ത്രിസഭാ യോഗം മാനദണ്ഡങ്ങള്‍ പുതുക്കിയത്. സര്‍വീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതര്‍ക്ക് ജോലിക്ക് അര്‍ഹതയുണ്ടാകും. ജീവനക്കാര്‍മരണമടയുന്ന സാഹചര്യം പരിഗണിക്കാതെയാവും നിയമനം നല്‍കുക.സര്‍വ്വീസിലിരിക്കെ മരിക്കുന്ന വ്യക്തിയുടെ 13 വയസ്സു തികഞ്ഞ മക്കൾക്ക് മാത്രമാകും പിന്നീട് ആശ്രിത നിയമനം ലഭിക്കുക.
പ്രായപരിധി വെക്കുന്നതിൽ സര്‍വ്വീസ് സംഘടനകൾ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ മന്ത്രിസഭായോഗം ഇത് കണക്കിലെടുത്തിട്ടില്ല. ആശ്രീത നിയമനം വേണ്ടാത്തവര്‍ത്ത് സമാശ്വാസ ധനം എന്ന നിര്‍ദ്ദേശം ഉയര്‍ന്ന് വന്നെങ്കിലും അക്കാര്യവും പരിഗണിച്ചില്ല.
സർവീസ് നീട്ടികൊടുക്കൽ വഴിയോ പുനർനിയമനം മുഖേനയോ സർവ്വീസിൽ തുടരുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതർക്ക് അർഹതയുണ്ടായിരിക്കില്ല. മരണപ്പെട്ട ജീവനക്കാരൻ്റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളും ഉള്‍പ്പെടുത്തി. ആശ്രിത നിയമനത്തിന് അര്‍ഹരായവര്‍ 18 വയസ്സു കഴിഞ്ഞാൽ മൂന്ന് വര്‍ഷത്തിനകം അപേക്ഷിക്കണമെന്ന വ്യവസ്ഥയും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവാഹമോചനം നേടിയവരാണ് മരണമടയുന്നതെങ്കില്‍ അവരുടെ മക്കള്‍ക്ക് ജോലിക്ക് അര്‍ഹതഉണ്ടാകും . എയഡ്ഡ് ജീവനക്കാര്‍ ആശ്രിത നിമന പരിധിയില്‍ വരുന്നില്ല. പൊതുഭരണ വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനം.ഏകീകൃത സോഫ്റ്റുവെയറില്‍ അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യത, ലഭ്യമായ ഒഴിവുകള്‍ എന്നിവ പ്രസിദ്ധീകരിക്കും.