AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
SSLC പരീക്ഷ ഇന്ന് അവസാനിക്കും. ബയോളജിയാണ് അവസാനദിവസത്തിലെ പരീക്ഷ. പ്ലസ് 2 പരീക്ഷ 27നും പ്ലസ് വണ്‍ പരീക്ഷ 29നും അവസാനിക്കും. ഒന്നുമുതല്‍ ഒന്‍പതുവരെ ക്ലാസുകളുടെ പരീക്ഷ അവസാനിക്കുന്നത് 27നാണ്. പരീക്ഷ തീരുന്നദിവസമോ സ്കൂള്‍പൂട്ടുന്ന ദിവസമോ സ്കൂളുകളില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവു നല്‍കി. ആഘോഷങ്ങള്‍ അതിരുകടക്കുന്നു, അക്രമത്തിലേക്ക് നീങ്ങുന്നു എന്ന പരാതികള്‍ കണക്കിലെടുത്താണ് നിര്‍ദേശം. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ കൂട്ടം കൂടുകയോ ആഘോഷം നടത്തുകയോ ചെയ്യുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ സ്കൂളിന് പുറത്ത് പൊലീസിന്‍റെ സാന്നിധ്യം ഉറപ്പാക്കാവുന്നതാണ്.