എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തതിനെക്കുറിച്ച് സമ്മിശ്ര പ്രതികരണവുമായി മാനേജ്മെന്‍റുകള്‍.എയ്ഡഡ് സ്കൂളുകളിലെ നിയമന അധികാരി മാനേജര്‍ തന്നെയാണെന്നും എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന ഭിന്നശേഷി ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നതിന് തടസമില്ല എന്നുമാണ് മാനേജ്മെന്‍റുകളുടെ പ്രതികരണം.
വര്‍ഷങ്ങളായി മുടങ്ങികിടക്കുന്ന ഭിന്നശേഷിനിയമനം ഇതെ തുടര്‍ന്ന് നിറുത്തിവെച്ച് മറ്റ് അധ്യാപക നിയമനം. ഇവ സൃഷ്ടിച്ച സ്തംഭനാവഥയിലാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖല. ഇതിന് ഭാഗിക പരിഹാരമെന്ന നിലയിലാണ് ഭിന്നശേഷി സംവരണ തസ്തികളിലെ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇതിനായി ഉദ്യോഗസ്ഥ തല സമിതികള്‍ നിലവില്‍ വരും. സമിതി നല്‍കുന്ന ലിസ്റ്റില്‍ നിന്ന് മാനേജ്മെന്‍റുകള്‍ ഭന്നശേഷി സംവരണ തസ്തികകളിലേക്ക് നിയമനം നടത്തണം.
ഭിന്ന ശേഷി സംവരണ നിയമനം വൈകുന്നതിനാല്‍ മറ്റ് അധ്യാപക നിയമനങ്ങളും മുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഏകദേശം പതിനാറായിരത്തോളം പേരാണ് നിയമനസ്ഥിരതകാത്തിരിക്കുന്നത്.
1996 മുതലുള്ള ഭിന്നഴേ ഷി സംവരണ തസ്തികകളില്‍ നിയമനം നടത്തുക എളുപ്പമല്ല. അതു നീളും തോറും മറ്റു നിയമനങ്ങളും സ്ഥിരപ്പെടുത്തലും വൈകാനാണ് സാധ്യത.