കേരള സര്‍വകലാശാലയുടെ എം.ബി.എ പരീക്ഷാപേപ്പറുകൾ കാണാതായതിനെ തുടർന്ന് വിവാദം. മൂന്നാം സെമസ്റ്റര്‍ ഫിനാന്‍സ് പരീക്ഷ വീണ്ടും നടത്തുമെന്ന് സര്‍വകലാശാല അറിയിച്ചു. ഒരു വര്‍ഷം മുമ്പ് നടന്ന പരീക്ഷയുടെ ഫലം ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല.
അഞ്ച് കോളജുകളിലെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്റെ പക്കല്‍ നിന്നാണ് ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ഉത്തരക്കടലാസ് നഷ്ടപ്പെട്ട് ഒരുവര്‍ഷം കഴിഞ്ഞാണ് സര്‍വകലാശാല വിവരം അറിയുന്നത്. തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്തുമെന്ന് ഇ-മെയിലിലൂടെ വിദ്യാര്‍ഥികളെ അറിയിക്കുകയായിരുന്നു.