മദ്യപിക്കാത്ത കെ എസ് ആര്‍ ടി സി ഡ്രൈവറെ മദ്യപിച്ചെന്ന് പറഞ്ഞ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കിയതായി പരാതി. കോഴിക്കോട്‍ ഡിപ്പോയിലെ ഷിബീഷിനെയാണ് മദ്യപിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്യൂട്ടിയില്‍നിന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ മാറ്റിയത്. ജീവിതത്തില്‍ ഇന്നേവരെ മദ്യപിച്ചിട്ടില്ലെന്ന് ഷിബീഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട് നിന്ന് മാനന്തവാടിയിലേക്കുള്ള ബസിലെ ഡ്രൈവറാണ് ഷിബീഷ് രാവിലെ ഡ്യൂട്ടിക്ക് എത്തിയപ്പോഴായിരുന്നു, ബ്രീത്ത് അനലൈസര്‍ വഴിയുള്ള പരിശോധന.മെഷീനില്‍ ഷിബീഷ് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് ഡ്യൂട്ടിക്ക് കയറേണ്ടതില്ലെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പറയുകയായിരുന്നു
13 വര്‍ഷമായി കെ എസ് ആര്‍ ടി സിയിലെ ഡ്രൈവറാണ് ഷിബീഷ്. ബ്രീത്ത് അനലൈസറില്‍ മദ്യപിച്ചെന്ന് കണ്ടാല്‍ ഡ്യൂട്ടി നിന്ന് ഒഴിവാക്കുക തന്‍റെ ഉത്തരവാദിത്വമെന്നാണ് സറ്റേഷന്‍ മാസ്റ്റര്‍ പറയുന്നത്.മെഡിക്കല്‍ പരിശോധന നടത്തി മദ്യപിച്ചിട്ടില്ലെന്ന് തെളിയിക്കാനാണ് ഷിബിഷിന്‍റെ ശ്രമം