എമ്പുരാന്‍ സിനിമയ്ക്ക് പിന്തുണയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഭീഷണിപ്പെടുത്തിയും അവഹേളിച്ചും ഒരുകലാസൃഷ്ടിയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ലെന്നും സതീശന്‍ എഫ്.ബിയില്‍ കുറിച്ചു. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. സംഘപരിവാറിന് ചരിത്രത്തെക്കുറിച്ച് കാര്യമായ അറിവില്ല.മാത്രമല്ല ചരിത്രത്തത്തെവളച്ചൊടിച്ചാണ് ശീലം. ആവിഷ്കാര സ്വാതന്ത്ര്യമെന്നാല്‍ തങ്ങള്‍ക്കനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘപരിവാര്‍ കരുതുന്നതെന്നും സതീശന്‍ കുറിച്ചു