സിനിമ മേഖലയില്‍ ശത്രുക്കള്‍ ഉണ്ടെന്ന് മല്ലിക സുകുമാരന്‍ . എമ്പുരാന്‍റെ സ്ക്രിപ്റ്റ് എല്ലാവരും ഒരുമിച്ചിരുന്ന് വായിച്ചതാണ്. മേജര്‍ രവിയുടെ പോസ്റ്റ് കണ്ടാണ് പ്രതികരിക്കാം എന്ന് തീരുമാനിച്ചത്.പൃഥ്വിരാജിന്‍റെ ജാതകം ആര്‍എസ്എസ് മുഖപത്രത്തിന് അറിയില്ലെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. എപ്പോള്‍ പ്രതികരിക്കണം, എങ്ങനെ വേണം എന്നെല്ലാം പൃഥ്വിരാജിന് ബോധ്യമുണ്ട്. മേജര്‍ രവിയെപ്പോലെയുള്ള കൂട്ടുകാര്‍ ഇങ്ങനെ മോഹന്‍ലാലിനെ കൊച്ചാക്കാമോ എന്നും മല്ലിക ചോദിക്കുന്നു. തന്‍റെ എഫ്ബി പോസ്റ്റ് കണ്ട് മമ്മൂട്ടി മെസജ് അയച്ചെന്നും അത്കണ്ട് കണ്ണുനിറഞ്ഞു പോയെന്നും മല്ലിക സുകുമാരന്‍ മനോരമന്യൂസിനോട് പറഞ്ഞു
എമ്പുരാന്‍റെ സ്ക്രിപ്റ്റ് എല്ലാവരും ഒരുമിച്ചിരുന്ന് വായിച്ചതാണ്. മേജര്‍ രവിയുടെ പോസ്റ്റ് കണ്ടാണ് പ്രതികരിക്കാം എന്ന് തീരുമാനിച്ചത്. മേജര്‍ രവിയേക്കാള്‍ വലിയ സൈനിക ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ കുടുംബത്തിലുണ്ട്. സിനിമ സമരം എന്ന പേരില്‍ ഈ സിനിമ ഇറങ്ങാതിരിക്കാന്‍ ശ്രമിച്ചു. സിനിമ ഇറങ്ങിയാല്‍ പൃഥ്വിരാജിന്‍റെ പ്രശസ്തി വര്‍ധിക്കുമെന്ന് ചിലര്‍ ഭയന്നു. ഞങ്ങള്‍ ഒരുസ്വകാര്യലാഭത്തിനുവേണ്ടിയും ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും കൊടി പിടിച്ചിട്ടില്ലെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഒരുപാടുപേര്‍ പിന്തുണ അറിയിച്ചെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
പൃഥ്വിരാജിന്‍റെ ജാതകം ആര്‍എസ്എസ് മുഖപത്രത്തിന് അറിയില്ലെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. ഇവിടെനിന്ന് കൊടുക്കുന്ന റിപ്പോര്‍ട്ടാണ് അവര്‍ പത്രത്തില്‍ പറയുന്നതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. സിനിമ കണ്ടശേഷം മേജര്‍ രവി ചരിത്രനേട്ടമാണെന്ന് പുകഴ്ത്തി പറഞ്ഞെന്നും പിന്നീടാണ് വിമര്‍ശനവുമായി രംഗത്തെത്തിയതെന്നും മല്ലിക സുകുമാരന്‍ പരിഹസിച്ചു.
അതേസമയം, മോഹന്‍ലാലിന് അറിയാത്തത് ഒന്നും എമ്പുരാനില്‍ ഇല്ലെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി. ചിത്രത്തിലെ സീനുകളെല്ലാം മോഹന്‍ലാലിന് കാണിച്ചുകൊടുക്കുന്ന കാര്യം പൃഥ്വി പറഞ്ഞിരുന്നു. എമ്പുരാന്‍ വിവാദത്തില്‍ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്. മോഹന്‍ലാലിനെ പൃഥ്വിരാജ് ചതിച്ചെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. ലാലിനെയും ആന്‍റണിയെയും സുഖിപ്പിച്ചാല്‍ സുഖിപ്പിച്ചാല്‍ എന്തെങ്കിലും കിട്ടുമെന്നുള്ളവരാണ് ഇതിന് പിന്നില്‍. വിവാദത്തില്‍ മേജര്‍ രവി നടത്തിയ പരാമര്‍ശം മോശമായിപ്പോയെന്നും മല്ലിക പറഞ്ഞു.