new-mla-hostel

11 നിലയിലാണ് പുതിയ എംഎല്‍എ ഹോസ്റ്റല്‍ ഉയരുന്നത്. 60 അപ്പാര്‍ട്മെന്‍റുകളുണ്ട്. 1200 മുതല്‍ 1300 വരെ ചതുരശ്ര അടി വരെയാണ് ഓരോ അപ്പാര്‍ട്മെന്‍റിന്‍റേയും വിസ്തീര്‍ണ്ണം. ഓരോ അപാര്‍ട്മെന്‍റിലും ബാല്‍ക്കണി സൗകര്യമുള്ള രണ്ട് ബെഡ്റൂമുകള്‍, ലിവിങ്ങ് ഏരിയ, ഡൈനിങ്ങ് റൂം, അടുക്കള, വര്‍ക്ക് ഏരിയ എന്നിവ ഫ്ലാറ്റിലുണ്ട്. ഇതു കൂടാതെയാണ്   എംഎല്‍എമാരുടെ  ആരോഗ്യത്തിലും  സര്‍ക്കാരിന്‍റെ കരുതലുണ്ട്. ആധുനിക ജിംനേഷ്യവും, ബില്ലായാര്‍ഡ്സിനും സ്പോര്‍ട്സിനുമായി പ്രത്യേക നില തന്നെയുണ്ട്. യന്ത്രവല്‍ക്കൃത പാര്‍ക്കിങ്ങ് സിസ്റ്റവും ഫ്ലാറ്റിലുണ്ടാകും. 70 കോടി മുടക്കി നിര്‍മ്മിക്കുന്ന ഹോസ്റ്റല്‍ നവംബറില്‍  ഉദ്ഘാടനം നിര്‍വഹിക്കും. നിലവിലെ പമ്പ ബ്ലോക്കിരുന്ന സ്ഥലത്താണ് പുതിയ ഹോസ്റ്റല്‍ വരുന്നത്. ‌