മുനമ്പം ഭൂമിപ്രശ്നത്തില്‍ സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യൽ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഇടക്കാല ഉത്തരവ്. തുടരാൻ അനുവദിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.
സര്‍ക്കാരിന്‍റെ അപ്പീല്‍ ജൂണില്‍ പരിഗണിക്കും. കമ്മീഷന്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് സമര്‍ക്കുമെന്ന് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍. വഖഫ് നിയമഭേദഗതി കമ്മിഷന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേ വന്നതോടെ സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സമരസമിതിയും പറഞ്ഞു.